കൊച്ചി : ടീമിന്റെ നിരന്തര തോല്‍വിയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി.പുതിയ പരിശീലകനെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും.
സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചിലും പരാജയപ്പെട്ടു. ഇന്നലത്തെ തോല്‍വിയോടെ ടീം മാനേജ്മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനമെടുത്തു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ടീം.
യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല പരിചയ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടിയത്.2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കറ്റാല ഒപ്പുവച്ചിരുന്നത്.
















