ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ചെറ്റത്തരം’ പരാമര്‍ശം നടത്തിയത് മലയാള ഭാഷയുടെ അര്‍ത്ഥമറിയാത്തതിനാലാണെന്ന് അമ്പലപ്പുഴയില്‍ യു ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരന്‍.ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നു.ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിച്ച് കൊണ്ട് മുഖ്യമന്ത്രി ചെയ്തത്.
പതിനെട്ട് വയസ് വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താന്‍ ജീവിച്ചത്. ചാണകത്തറയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രി നിഘണ്ടു വായിച്ചിട്ടില്ല. താന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുമെങ്കിലും ചീത്ത പറയില്ല. അത് തന്റെ ഗുരുത്വമാണെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പത് തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ സി പി എം തോറ്റിട്ടില്ല. ആരും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂര്‍. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്റ് അംഗം ആയിരുന്നല്ലോയെന്നും ജി സുധാകരന്‍ പറഞ്ഞു.
















