World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു, അവയെ അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയൽപക്ക തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ 2817 (2026) പ്രമേയത്തിന്റെയും നഗ്നമായ ലംഘനം എന്ന് സൗദി വിശേഷിപ്പിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: സൗദി അറേബ്യയ്‌ക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരായ നഗ്നമായ ഇറാനിയൻ ആക്രമണങ്ങൾക്ക് ശക്തമായ മറുപടിയായി സൈനിക അറ്റാഷെ ഉൾപ്പെടെ അഞ്ച് ഇറാനിയൻ നയതന്ത്രജ്ഞരെ ഞായറാഴ്ച സൗദി അറേബ്യ പേഴ്സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു. രാജ്യം വിടാൻ സൗദി ഇവർക്ക് 24 മണിക്കൂർ സമയം നൽകി. ഇപ്പോൾ ഈ നീക്കം ഇതിനകം തന്നെ മേഖലയിൽ സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കി.

അതേ സമയം ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അവയെ അന്താരാഷ്‌ട്ര നിയമത്തിന്റെയും നല്ല അയൽപക്ക തത്വങ്ങളുടെയും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ 2817 (2026) പ്രമേയത്തിന്റെയും നഗ്നമായ ലംഘനം എന്ന് വിശേഷിപ്പിച്ചു. ഇസ്ലാമിക സാഹോദര്യത്തിന്റെ മൂല്യങ്ങൾക്കും ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും എതിരാണ് ആക്രമണങ്ങളെന്നും മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ആക്രമണങ്ങൾ തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയത്. ഇറാന്റെ പ്രവർത്തനങ്ങൾ സംഘർഷം കൂടുതൽ വഷളാക്കുമെന്നും ഇപ്പോഴും ഭാവിയിലും നയതന്ത്ര ബന്ധങ്ങളെ തകർക്കുമെന്നും പ്രസ്താവിച്ചുകൊണ്ട് രാജ്യം നിലപാട് ആവർത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് ഐക്യരാഷ്‌ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 ഉദ്ധരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നു

നയതന്ത്ര പുറത്താക്കലിന് മണിക്കൂറുകൾക്ക് ശേഷം ഇറാനിൽ നിന്നുള്ള പുതിയ ആക്രമണങ്ങൾ സൗദിയിൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ മേഖലയിൽ സൗദി നിരവധി ഡ്രോണുകൾ തടഞ്ഞു. തലസ്ഥാനമായ റിയാദിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളിൽ ഒരു മിസൈൽ തടയുകയും മറ്റ് രണ്ടെണ്ണം ജനവാസമില്ലാത്ത പ്രദേശങ്ങളിൽ വീണതിനാൽ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്.

Recent Posts