തിരുവനന്തപുരം: തിരഞ്ഞടുപ്പിന് മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷേമപെൻഷൻ വിതരണംചെയ്യാൻ സർക്കാർ.ഏപ്രിലിലെ ക്ഷേമപെൻഷൻ ഈമാസം 31 മുതൽ വിതരണംചെയ്യും. വിഷു പ്രമാണിച്ചാണ് ഏപ്രിലിലെക്ഷേമപെൻഷൻ നേരത്തേ നൽകുന്നതെന്നാണ് വിശദീകരണം.
വോട്ടെടുപ്പിനുമുൻപ് വിതരണം പൂർത്തിയാക്കും.മാർച്ചിലെ പെൻഷൻ 25 മുതൽ നൽകാനും നേരത്തേ തീരുമാനിച്ചിരുന്നു. രണ്ടുമാസത്തെ പെൻഷനുള്ള തുക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുംമുൻപ് അനുവദിച്ചിരുന്നു. രണ്ടുമാസത്തെയുംകൂടി 4000 രൂപയോളം കൈയിൽകിട്ടും.















