കൊടുങ്ങല്ലൂർ: കോവിലകത്ത വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ (94) അന്തരിച്ചു. ഇന്ന രാവിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ആചാര അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകാൻ പരിവാരം സമേതം ക്ഷേത്രത്തിലെത്തിയ വലിയതമ്പുരാന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഉച്ചതിരിഞ്ഞു മരണമടയുകയായിരുന്നു.2020 ലാണ് കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. വലിയ തമ്പുരാന്റെ അസാനിധ്യത്തിൽ ഇളമുറ തമ്പുരാൻ ഗോദവർമ്മ രാജയാണ് ക്ഷേത്രത്തിലെ മറ്റു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അന്തരിച്ച വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ കശുവണ്ടി വികസന കോർപറേഷനിൽ ഫിനാൻഷ്യൽ ഓഫീസറായി വിരമിച്ചു.
മുണ്ടനാട് മനക്കൽ ഭവദാസൻ നമ്പൂതിരിയുടേയും പുത്തൻകോവിലകം കുഞ്ചുക്കുട്ടി തമ്പുരാട്ടിയുടേയും മകനാണ്. കൊച്ചി രാജകുടുംബാംഗം ഹൈമവതി തമ്പുരാനാണ് സഹധർമ്മിണി. മക്കൾ: രഘു .ആർ.വി, നന്ദിനി വർമ്മ. മരുമക്കൾ: പരേതയായ സിന്ധു, രവിവർമ്മ.സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുത്തൻ കോവിലകത്ത്.












