കൊച്ചി: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 2200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് ഒരു ഗ്രാമിന് 13380 രൂപയാണ് ഇന്നത്തെ വില. 18 ഗ്രാമിന് 11050 രൂപയും. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില കൂടിയിരുന്നു.
രാവിലെ 1,10,680 രൂപയും ഉച്ചയ്‌ക്കു ശേഷം 1,09,240 രൂപയുമായിരുന്നു. ആഗോളതലത്തിലെ സംഘർഷങ്ങള്‍ മൂലം സ്വർണത്തിന്റെ വിലയില്‍ ഇടിവും ഉയർച്ചയും കുറച്ചു ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.















