Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 11:04 am IST
in Kerala, Kollam

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പുതിയകാവില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നവര്‍ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിര്‍മാതാവിന്റെ കൊല്ലം വാളകത്തെ ക്വാറിയില്‍. കൊലയില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, അനീര്‍, ഹുസൈന്‍, ഷിനു പീ റ്റര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നാല് പേരാണ് ഇവരെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ആ വിവരം പൊലീസ് മറച്ചുവെയ്‌ക്കുകയായിരുന്നു. ഈ ക്വാറിയില്‍ കൊല പാതകത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ ദിവസങ്ങളോളം ഉണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്.

സിനിമാ നിര്‍മാതാവിന്റെയും ശബരിമലയിലെ വിവാദ സ്വാമിയുടെയും ഉടമസ്ഥതയിലുള്ള ക്വാറിയിലെ സ്ഥിരം സാന്നിധ്യമായ ഈ കൊടുംക്രിമിനലുകള്‍ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ. ജനുവരി 10ന് ബ്ലാക്ക് വീഷ്ണുവും ഷിനുപീറ്ററും ഉള്‍പ്പെടെ മുപ്പതിലധികം വരുന്ന ഗുണ്ടകള്‍ നാട്ടുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളില്‍ അലുവ അതുല്‍ കേസിലെ പ്രതികളെയും വ്യക്തമായി കാണാം.

അതേ സമയം ക്വാറി തന്റേതാണെന്നും നടത്തിപ്പ് താനല്ലെന്നും കൊലപാതകത്തെക്കുറിച്ചോ ഗുണ്ടകളെക്കുറിച്ചോ കൂടുതല്‍ അറിയില്ലെന്നും സിനിമാ നിര്‍മാതാവ് പറഞ്ഞു. കൊലയ്‌ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ കാര്യവും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെ അതുല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജാമ്യത്തിലിറങ്ങിയാല്‍ എല്ലാ ശനിയാഴ്ചയും പോലീസിനു മുന്നില്‍ ഹാജരാകാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് കൃത്യമായി മനസിലാക്കിയാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. അക്രമിസംഘം സ്റ്റേഷന് പുറത്ത് പലയിടത്തും നിലയുറപ്പിച്ചിരുന്നു. അതുല്‍ സ്റ്റേഷനില്‍ എത്തിയത് രാവിലെ 10.30നായിരുന്നു. പതിനൊന്നിന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി, പിന്നാലെ 17 മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. കേസില്‍ മുഴവന്‍ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതുവരെ 10 പ്രതികളാണ് പിടിയിലായത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.

4 പ്രതികള്‍ ജോലി ചെയ്തിരുന്നത് ഉമ്മന്നൂരിലെ പാറക്വാറിയില്‍
കൊട്ടാരക്കര: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കാറില്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ 4 പ്രതികള്‍ ജോലി ചെയ്തിരുന്നത് ഉമ്മന്നൂര്‍ പഞ്ചായത്തിലെ പാറക്വാറിയിലാണ്. പ്രതികളായ എ. അനീര്‍, വിഷ്ണു, എസ്. ഹുസൈന്‍ എന്നിവരും ഗൂഢാലോചനക്കേസില്‍ പ്രതിയായ ഷിനുവും ഇതേ ക്വാറിയിലെ ജോലിക്കാരായിരുന്നുവെന്ന് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ദിവസങ്ങളായി ക്വാറിയില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കൊടുംക്രിമിനലുകളുടെ കാവലിലാണ് പല പാറക്വാറികളുടെയും പ്രവര്‍ത്തനം എന്നാണ് പേ ാലീസ് പറയുന്നത്. ക്വാറിത്തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കണമെന്നും ആവശ്യം ഉയരുന്നു. ഗുണ്ടാ സംഘാംഗങ്ങള്‍ ക്വാറികളില്‍ ജോലിക്കെത്തിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.

അനീര്‍ ഒന്നാം പ്രതി
കരുനാഗപ്പള്ളി: ദേശീയപാതയില്‍ പട്ടാപ്പകല്‍ നടത്തിയ കൊല പാതകത്തില്‍ അറസ്റ്റിലായി കോടതി റിമാന്‍ഡ് ചെയ്ത മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അസി. പൊലീസ് കമ്മീഷണര്‍ സി. ജോണ്‍ പറഞ്ഞു. ഇവരുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവയും കോടതിയില്‍ ഹാജരാക്കും. ഓച്ചിറ മഠത്തിക്കാരാഴ്മ കൃഷ്ണവിലാസം വീട്ടില്‍ അതുലിനെ (അലുവ അതുല്‍ 31) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് ഉള്‍പ്പെട്ടവരും സഹായികളുമായ 10 പേരാണു അറസ്റ്റിലായത്. വാഹനം ഒരുക്കി കൊടുത്തവരും ഫോണ്‍ വിളിച്ച് സഹായങ്ങള്‍ നല്‍കിയവരുമായ ചിലരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണവും നടക്കുന്നു. മറ്റു പ്രതികളെല്ലാം അനീറിന്റെ സുഹൃത്തുക്കളുമാണ്.

Tags: murder caseKarunagapalliyAluva Athul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

ആലുവ അതുല്‍ വധം: മുഴുവന്‍ പ്രതികളും പിടിയിലായി

Kerala

ആലുവ അതുല്‍ വധം: 4 പ്രതികള്‍ പിടിയില്‍

Kerala

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ അരുംകൊല; ഗുണ്ടാ നേതാവിനെ നടു റോഡിൽ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് ജിം സന്തോഷ് വധക്കേസിലെ പ്രതി

Kerala

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് മാനസികരോഗമെന്ന വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.