കൊച്ചി:സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ ഇടഞ്ഞ എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം.എല്‍ദോസ് കുന്നപ്പിള്ളിയോട് രമേശ് ചെന്നിത്തല ഫോണില്‍ സംസാരിച്ചു. വിമതനായി മത്സരിക്കരുതെന്നും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. പെരുമ്പാവൂര്‍ പുല്ലുവഴിയിലെയും മൂവാറ്റുപുഴ പടന്നപ്പള്ളിയിലെയും വീട്ടില്‍ എല്‍ദോസ് ഇല്ല. ഫ്രാന്‍സിസ് ജോര്‍ജ് എംപി എല്‍ദോസിനെ കാണാന്‍ വീട്ടില്‍ എത്തിയെങ്കിലും കാണാനായില്ല.
മത്സരിച്ചിരുന്ന സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥി എത്തുമ്പോള്‍ ആര്‍ക്കായാലും ബുദ്ധിമുട്ട് തോന്നും. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
















