റിലീസ് ചെയ്തതുമുതൽ ലോകമെമ്പാടും സെൻസേഷനാണ് “ധുരന്ധർ: ദി റിവഞ്ച്” . മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രൺവീറിന്റെ പെർഫോമൻസിനെയും ആദിത്യയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ.ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് 102.55 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരുഖ് ഖാന്റെ ‘ജവാൻ’ (75 കോടി), ‘പഠാൻ’ (57 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ മറികടന്നാണ് ധുരന്ധർ 2 മുന്നേറുന്നത്
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത് . ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കുവാൻ ആഗ്രഹിക്കുന്നവർ, ഈ സിനിമ കാണുവാൻ പോകുമ്പോൾ ഭക്ഷണവും വെളളവും മാത്രമല്ല ഇടയ്‌ക്കിടയ്‌ക്ക് തേക്കാൻ ബർണോൾ കൂടി എടുക്കുവാൻ ശ്രദ്ധിക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത് .ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ , പൊള്ളൽ , മറ്റ് പ്രശ്നങ്ങൾ എന്നിവയ്‌ക്കുള്ള ക്രീമാണ് ബർണോൾ . ആദിത്യധർ ഒരുക്കിയ ധുരന്തർ കാണുമ്പോൾ പലർക്കും ഇഷ്ടമാവില്ലെന്നണ് സന്തോഷ് പണ്ഡിറ്റ് സൂചിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..
പണ്ഡിറ്റിന്റെ സിനിമാ നിരീക്ഷണം
“Dhuranthar 2 the Revenge ” film കണ്ടു ട്ടോ.. വേറെ level.
Performance 10/10
Direction 10/10
Twists 10/10
Surprises 10/10
ക്ലൈമാക്സ് ഒക്കെ ഒരു രക്ഷയുമില്ല .. ഈ സിനിമ തിയറ്ററിൽ കാണാത്തവർക്ക് വലിയ നഷ്ടം തന്നെ ആണ്..violence, ആക്ഷൻ ഒക്കെ കിടു. സമയം പോകുന്നത് അറിയില്ല. അത്രക്കും engaged .
അജ്ഞാത ധുരന്ധരൻമാരുടെ ഒരു നായാട്ട് ആണ് സിനിമയിൽ.. രൺവീർ സിംഗ് ജിയുടെ വൺമാൻ show അഴിഞ്ഞാട്ടം..
കൂടെ നമ്മുടെ തമിഴ് നടൻ മാധവൻ ജിയുടെ അന്യായ പ്രകടനം. Rakesh ബേദി ജി അടക്കം എല്ലാവരും പൊളി. ഒറ്റയടിക്ക് 114 കോടി കളക്ഷൻ നേടി ചരിത്രം മാറ്റിയെഴുതി ഡയറക്ടർ ആദിത്യ ധർ ജി..india മുഴുവൻ houseful ഷോസ്..
സിനിമയുടെ ആദ്യ പകുതി good. രണ്ടാം പകുതി extra ordinary. നല്ല സസ്പെൻസ്, ട്വിസ്റ്റ്, സൂപ്പർ പ്രകടനം, ഇമോഷൻസ്..
Ranveer Singh has given one of the best performance in bollywood history as Jaskirat singh ..
ഡയറക്ഷൻ.. ആദിത്യ ദാർ ജി
Sashwath Sachdev ജിയുടെ ഒന്നൊന്നര BGM
അർജുൻ രാംപാൽ ജി മേജർ ഇക്ബാൽ ആയി പൊളിച്ചടുക്കി.. കൂടെ നായിക സാറ അർജുൻ ജി, സഞ്ജയ് ദത്ത് ജി.
എല്ലാ കൂട്ടുകാരും “Dhuranthar 2 the Revenge ” എന്ന സിനിമ തീയേറ്റർ പോയി കാണുവാൻ അപേക്ഷ..
( വാൽ കഷ്ണം… സിനിമയുടെ ലെങ്ത് 3മണിക്കൂർ 49 മിനുട്ട് ആണ്. ഇന്ത്യയിൽ താമസിച്ചു india നശിക്കുവാൻ ആഗ്രഹിക്കുന്നവർ, ഈ സിനിമ കാണുവാൻ പോകുമ്പോൾ ഭക്ഷണവും വെളളവും മാത്രമല്ല ഇടയ്‌ക്കിടയ്‌ക്ക് തേക്കാൻ Burnol കൂടി എടുക്കുവാൻ ശ്രദ്ധിക്കുക. )
















