ആലപ്പുഴ: തന്നെ കമ്യൂണിസം പഠിപ്പിക്കാൻ മന്ത്രി പി. പ്രസാദ് ആരെന്ന് ജി. സുധാകരൻ. ചേർത്തലയിൽ പോയി പ്രസാദിനെതിരെ പ്രചാരണം നടത്തും. തന്നെ ആരും കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടെന്നും സുധാകരൻ പറഞ്ഞു. എനിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് നാണവും മാനവും ഉണ്ടോ?. ഇവരൊക്കെ. കമ്മ്യൂണിസ്റ്റു തീസിസുകൾ വായിച്ചിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
തനിക്ക് പാർലമെൻററി വ്യാമോഹം എന്ന് പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോ. ആറാം തവണ മത്സരിക്കുന്ന ആരിഫിന് പാർലമെന്ററി വ്യാമോഹം അല്ലെ, ആലുവയിൽ പോയാണ് മത്സരിക്കുന്നത്. കുന്തവും കുടചക്രവും എന്ന് പറയുന്ന പോലെയല്ല ഞാൻ കാര്യങ്ങൾ പറയുന്നത്. താൻജനകീയ സ്വതന്ത്ര സ്ഥാനാർഥിയായിരിക്കും. യുഡിഎഫ് – കോൺഗ്രസ് പിന്തുണയ്‌ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കും. ഇന്നലെ കോൺഗ്രസ് പ്രവർത്തകർ വന്നിരുന്നു. അവർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.
ചുവരെഴുത്ത് വേണ്ട എന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കോൺവെൻഷന് മുൻകൈ എടുക്കില്ല, പ്രസംഗിക്കാൻ വിളിച്ചാൽ പോകും. ചേർത്തലയിൽ പോയി പ്രസാദിനെതിരായി താൻ പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയനെ താനെന്തിന് ചീത്ത പറയണം. ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് പറഞ്ഞത്. മൂന്നാം ഊഴം ജനം തള്ളിക്കളയുമെന്നും സുധാകരൻ വ്യക്തമാക്കി.
















