സൂററ്റ് : വീട്ടുകാരെ എതിർത്ത് മുസ്ലീം യുവാവിനെ വിവാഹം കഴിച്ച യുവതിയ്‌ക്ക് ഒടുവിൽ ദാരുണാന്ത്യം . ഗുജറാത്തിലെ സൂറത്തിലാണ് സംഭവം . പൂജാകുമാരിയാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ ഭർത്താവ് സർഫറാസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീഹാർ നിവാസിയായ സർഫറാസ് ഖാനും പൂജ കുമാരിയും ഏകദേശം രണ്ട് വർഷം മുൻപാണ് കണ്ടുമുട്ടിയത്. ഇരുവരും തമ്മിൽ പ്രണയബന്ധത്തിലാകുകയും , വീട്ടുകാർ എതിർത്തതോടെ അവരെ ഉപേക്ഷിച്ച് പൂജ സർഫറാസിനൊപ്പം പോകുകയും ചെയ്തു.
പൂജ കുമാരി സഹോദരനോട് ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു; സർഫറാസിന് ഇത് പലപ്പോഴും ഇഷ്ടമല്ലായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കങ്ങളുമുണ്ടായി . പൂജയ്‌ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും സർഫറാസ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം പൂജയെ കണ്ട സർഫറാസ് ദേഷ്യപ്പെടുകയും ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
















