കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെ കൂടി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പുനലൂരില്‍ നൗഷാദ് യൂനുസും ചേലക്കരയില്‍ ശിവന്‍ വീട്ടിക്കുന്നും മത്സരിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുസ്ലീംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു.നേരത്തേ ചടയമംഗലം സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കി പുനലൂരില്‍ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചേലക്കരയില്‍ ശിവന്‍ വീട്ടിക്കുന്നിനെ സ്ഥാനാര്‍ഥിയാക്കിയത്. ചേലക്കരയില്‍ യുഡിഎഫ് സ്വതന്ത്രനായാണ് ശിവന്‍ വീട്ടിക്കുന്ന് മത്സരിക്കുന്നത്.
















