Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 12:51 pm IST
in Vicharam, Article

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ ശൃംഖലകളില്‍ ഒന്നായി മാറിക്കൊണ്ട് ഭാരതം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. ഏതാനും നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മെട്രോ സര്‍വീസുകള്‍ ഇന്ന് 1,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ശൃംഖലയായി ഇരുപതിലധികം നഗരങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഈ വിപുലീകരണം നഗരയാത്രകളെ മാറ്റിമറിച്ചു; വേഗതയേറിയതും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം റോഡുകളിലെ തിരക്ക് ലഘൂകരിക്കാനും സാധിച്ചു.

മെട്രോ ഇന്ന് ആധുനിക നഗരജീവിതത്തിന്റെ പ്രതീകമാണ്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതോടെ യാത്രാച്ചെലവ് ലാഭിക്കാനും പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാനും സാധിക്കുന്നു. കേവലം ഒരു യാത്രാമാര്‍ഗ്ഗം എന്നതിലുപരി, മെട്രോ നിക്ഷേപങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളിലേക്കുള്ള പ്രവേശം എളുപ്പമാക്കുകയും പൗരന്മാരുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിപുലീകരണവും സാങ്കേതികതയും
ഭാരതത്തിന്റെ മെട്രോ വിപ്ലവം അതിന്റെ വ്യാപ്തി കൊണ്ട് മാത്രമല്ല, പരിവര്‍ത്തനപരമായ സാങ്കേതികവിദ്യകള്‍ കൊണ്ടും ശ്രദ്ധേയമാണ്. സെമി ഹൈസ്പീഡ് ട്രെയിനുകള്‍, ജലാന്തര തുരങ്കങ്ങള്‍, പരിസ്ഥിതി സൗഹൃദ ജല മെട്രോകള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ആധുനിക സിഗ്‌നലിംഗ്, സ്മാര്‍ട്ട് ടിക്കറ്റിംഗ്, ഡ്രൈവറില്ലാ ട്രെയിനുകള്‍ എന്നിവയിലൂടെ സുരക്ഷിതവും ഊര്‍ജ്ജക്ഷമവുമായ ഗതാഗതത്തിന് രാജ്യം പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നു.

പ്രധാന നേട്ടങ്ങള്‍:

നമോ ഭാരത് ട്രെയിന്‍: ഭാരതത്തിലെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണല്‍ ട്രെയിന്‍ 2023 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദല്‍ഹി-മീററ്റ് ഇടനാഴിയില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഇത് സഞ്ചരിക്കുന്നു.

അണ്ടര്‍വാട്ടര്‍ മെട്രോ: 2024-ല്‍ കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിക്ക് താഴെ ഭാരതത്തിലെ ആദ്യത്തെ ജലാന്തര മെട്രോ തുരങ്കം ഉദ്ഘാടനം ചെയ്തു.

വാട്ടര്‍ മെട്രോ: 2023 ഏപ്രിലില്‍ കൊച്ചിയില്‍ രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ നിലവില്‍ വന്നു. ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഉപയോഗിച്ച് 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണ്.

നൂതന സംവിധാനങ്ങള്‍

യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഋഠഇട): ആര്‍.ആര്‍.ടി.എസില്‍ ലോകത്താദ്യമായി ഹൈബ്രിഡ് ലെവല്‍-3 സിഗ്‌നലിംഗ് സംവിധാനം ഉപയോഗിക്കുന്നു.

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്: ‘ഒരു രാജ്യം ഒരു കാര്‍ഡ്’ എന്ന ലക്ഷ്യത്തോടെ വിവിധ മെട്രോകളിലും ബസുകളിലും ഒരേ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഡ്രൈവറില്ലാ മെട്രോ: ദല്‍ഹി മെട്രോയുടെ പിങ്ക്, മജന്ത ലൈനുകളില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.

ഊര്‍ജ്ജ കാര്യക്ഷമത: സോളാര്‍ പാനലുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും വഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കുന്നു.

സാമ്പത്തിക സ്വാധീനം: പി.എം.ഇ.എ.സി പഠനം

2026 ജനുവരിയില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം, മെട്രോ സൗകര്യം കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നു:

വായ്‌പാ അച്ചടക്കം: യാത്രാച്ചെലവ് കുറയുന്നതോടെ കുടുംബങ്ങള്‍ക്ക് വായ്‌പകള്‍ കൃത്യമായി തിരിച്ചടയ്‌ക്കാന്‍ സാധിക്കുന്നു. ദല്‍ഹിയില്‍ വായ്‌പാ തിരിച്ചടവ് മുടങ്ങുന്നത് 4.42% കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. വാഹന രജിസ്‌ട്രേഷന്‍: മെട്രോ വന്നതോടെ നഗരങ്ങളില്‍ പുതിയ ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും രജിസ്‌ട്രേഷനില്‍ കുറവുണ്ടായി.

മൊത്തത്തിലുള്ള വളര്‍ച്ച: അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘകാല സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദശകത്തിലെ ഭാരതത്തിന്റെ മെട്രോ വികസനം സുസ്ഥിരമായ നഗരവളര്‍ച്ചയോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം ഗാര്‍ഹിക സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും മെട്രോ പദ്ധതികള്‍ക്ക് സാധിക്കുന്നു.

ഭാരതത്തിന്റെ മെട്രോ
ശൃംഖല 2014-ല്‍ 248
കിലോമീറ്ററില്‍ നിന്ന്
2025-ഓടെ 1,095
കിലോമീറ്ററായി വികസിച്ചു.

2014-ല്‍ വെറും 5 നഗരങ്ങളില്‍ മാത്രം
ഉണ്ടായിരുന്ന മെട്രോ
സൗകര്യം 2025-ല്‍
26 നഗരങ്ങളിലേക്ക് വ്യാപിച്ചു.

2013-14 കാലയളവില്‍ 5,798 കോടി രൂപയായിരുന്ന വാര്‍ഷിക മെട്രോ ബജറ്റ് 2025-26-ല്‍ 29,550 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.

Tags: indiaMetro Rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.