നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയിൽ കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. എംപിമാർ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.
ഹൈക്കമാന്‍ഡിന്റെ പിടിവാശിയില്‍ മനംനൊന്ത് സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായാണ് സൂചന. തന്നെ രാഷ്‌ട്രീയമായി ഒതുക്കാന്‍ ദല്‍ഹിയില്‍ നടന്ന ഗൂഢാലോചനയില്‍ അങ്ങേയറ്റം ക്രുദ്ധനായ സുധാകരന്‍, ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ എംപി സ്ഥാനം രാജിവെക്കുന്ന കാര്യവും കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പ്രഖ്യാപനവും നടത്തിയേക്കും.കെ.സി വേണുഗോപാലും സണ്ണി ജോസഫും നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ സുധാകരന്‍ തള്ളിക്കളഞ്ഞു.
പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, തന്നെ അവഗണിച്ചവര്‍ക്ക് കണ്ണൂരില്‍ വെച്ച് തന്നെ മറുപടി നല്‍കാനാണ് സുധാകരന്റെ തീരുമാനം.പ്രമുഖ നേതാക്കളെ ഇത്തരത്തില്‍ പടിക്ക് പുറത്ത് നിര്‍ത്തുന്നത് മലബാര്‍ മേഖലയിലും തിരുവിതാംകൂറിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. സുധാകര ഫാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
സുധാകരന്റെ നീക്കം പ്രതിസന്ധിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. 12 മണിക്ക് കണ്ണൂരില്‍ വച്ച് അദ്ദേഹം മൗനം വെടിയുമ്പോള്‍ അത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ഭൂകമ്പത്തിനാകും വഴിയൊരുക്കുക.
അതേസമയം, കണ്ണൂരിൽ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർഥികളാകും. സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും, കെ. സുധാകരൻ കണ്ണൂരിലെ പ്രചാരണം നയിക്കുമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
















