ഹവാന: ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനലിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന് പുതിയ വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കാനലിനെ പുറത്താക്കാന്‍ ഓവല്‍ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ ട്രംപ് ആവശ്യപ്പെട്ടത്.
എന്റെ ജീവിതകാലം മുഴുവന്‍ യുഎസിനേയും ക്യൂബയെയും കുറിച്ച് കേട്ടുകൊണ്ടിരിക്കുകയാണ്, ക്യൂബയെ പിടിച്ചെടുക്കാനുള്ള ബഹുമതി അമേരിക്കയ്‌ക്ക് എപ്പോഴാണ് ലഭിക്കുക. അതൊരു വലിയ ബഹുമതിയാണ്. ക്യൂബയെ എനിക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്… എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ക്യൂബയില്‍ 65 വര്‍ഷമായി തുടരുന്ന ഭരണമാറ്റമല്ല, മറിച്ച് പ്രസിഡന്റിനെ നീക്കുക എന്നതാണ് ട്രംപിന്റെ ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യൂബയുടെ മോചനമാണ് താന്‍ ലക്ഷ്യമിടുന്നത്. ഡിയാസ് കാനലിനെ നീക്കുന്നത് ക്യൂബയില്‍ സാമ്പത്തിക മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ട്രംപ് അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ക്യൂബക്കെതിരെ യുഎസ് എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി, കാനല്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
















