പെരുമ്പാവൂർ : മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത അയ്യമ്പുഴ കാളാം പറമ്പൻ പോളി (57) യെ കോടതി റിമാൻ്റ് ചെയ്തു. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയാണ് 14 ദിവസത്തേക്ക് ആലുവ സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്‌തത്.
16 ന് വൈകീട്ട് 6 മണിയോടെ കോതായി പാലത്തിന് സമീപം കുളിക്കടവിൽ നിൽക്കുകയായിരുന്ന ജോസ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. കൃത്യത്തിന് ഉപയോഗിച്ച ഡബിൾ ബാരൽ ഗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ സംഭവസ്ഥലം സന്ദർശിച്ചു.
















