തിരുവനന്തപുരം: വാണിജ്യ പാചകവാതക വിതരണത്തിലെ നിയന്ത്രണത്തില്‍ പ്രതിഷേധവുമായി ഹോട്ടലുടമകള്‍. തിങ്കളാഴ്ച സംസ്ഥാനത്തുടനീളം ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.
ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാണ് ആവശ്യം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്തും.
പാചകവാതക ലഭ്യതയിലെ കുറവ് മൂലം ഹോട്ടല്‍ പ്രവര്‍ത്തനം തടസപ്പെടുന്നതിനാലാണ് സംഘടന സമരത്തിനിറങ്ങുന്നത്. ഉപഭോക്താക്കളെയും ഇത് ബാധിക്കുന്നുവെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു.
















