കണ്ണൂര്‍ : കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലി തമ്മിലടി മൂര്‍ച്ഛിക്കുന്നു. കെ സുധാകരന്‍ അടക്കം ഒരു എം പിയും മത്സരിക്കേണ്ട എന്ന കര്‍ശന നിലപാടെടുത്ത കെ പി സി സി അധ്യക്ഷനെതിരെ സുധാകരന്‍ അനുകൂലികളുടെ പ്രതിഷേധം പുകയുകയാണ്.
കെ സുധാകരന് സീറ്റില്ലെങ്കില്‍ സണ്ണി ജോസഫിന് വോട്ടില്ലെന്ന് പേരാവൂരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം നടക്കുന്നുണ്ട്. കെ സുധാകരന് സീറ്റ് കൊടുത്തില്ലെങ്കില്‍ സണ്ണി ജോസഫിന് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നാണ് ആഹ്വാനം.
കണ്ണൂര്‍ കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെ സണ്ണി ജോസഫിനെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലാണ് ഫ്‌ലക്‌സ്. നട്ടു നനച്ചു വളര്‍ത്തിയവനെ ഇല്ലായ്‌മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഫ്‌ലെക്‌സില്‍ എഴുതിയിട്ടുണ്ട്.നേരത്തെ കണ്ണൂര്‍ ഡിസിസി ഓഫീസിനു മുന്നിലും കെ സുധാകരന്‍ അനുകൂല ഫ്‌ലക്‌സ് വച്ചിരുന്നു.
















