തിരുവല്ല: യൂഡിഎഫിന്റെ ന്യൂനതകളെ കാശെറിഞ്ഞ് വോട്ടാക്കുന്ന സമീപകാലത്തെ പതിവ് ശൈലി ഇത്തവണ ഇടത് പക്ഷത്തിന് തിരുവല്ലയില്‍ രാശിയാകില്ല. എന്‍ഡിഎയുടെ ശക്തമായ വേരോട്ടവും കാട്ടുകൊള്ളക്കാരുടെ സംസ്ഥാന ഭരണ നയങ്ങളും തിരിച്ചടിയാകുമെന്ന് ഉറപ്പ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം പിന്നാക്കം പോയതും ഇടത് പക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ലോക്‌സഭയിലും നിയമസഭയിലും പരസ്പരം വോട്ടുമറിച്ചാണ് ഇടത് വലതുമുന്നണികള്‍ തിരുവല്ലയില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. നിയമസഭയിലെ വോട്ട് നില ഇടതുപക്ഷത്തെ മാത്യു ടി.തോമസിന് അനുകൂലമാകുമ്പോള്‍ ഇതിന് പ്രത്യുപകാരമായി ലോക്‌സഭയില്‍ വോട്ട് യുഡിഎഫിന് മറിക്കുകയാണ് എല്‍ഡിഎഫ്. കോടികളാണ് വോട്ടിനായി ഇരുമുന്നണികളും ഇറക്കുന്നത്. യുഡിഎഫില്‍ കേരളാകോണ്‍ഗ്രസിനാണ് സീറ്റ്. എന്നാല്‍ സീറ്റുമോഹികളായ നേതാക്കന്മാരുടെ പരസ്പര കാലുവാരല്‍ കൂടിയാകുമ്പോള്‍ യുഡിഎഫിന് വമ്പന്‍ പരാജയമാണ് ഉണ്ടാകുന്നത്.
ആദ്യം സിപിഐ
1957 ആദ്യ തെരഞ്ഞെടുപ്പില്‍ സിപി ഐയിലെ ജി പത്മനാഭന്‍ തമ്പിയായിരുന്നു വിജയി. കോണ്‍ഗ്രസിലെ ടിയു കുരുവിളയായിരുന്നു എതിരാളി. എന്നാല്‍ 1960 ലെ രണ്ടാം അങ്കത്തില്‍ ജി പത്മന ാഭന് കാലിടറി. കോണ്‍ഗ്രസിലെ പി ചാക്കോ ആയിരുന്നു അത്തവണത്തെ വിജയിച്ചു. 1965ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപപ്പെടുകയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് ഇ ജോണ്‍ ജേക്കബ് മണ്ഡലം പിടിക്കുകയും ചെയ്തു. 1967 ലും 70 ലും പികെ മാത്യുവിനെ പരാജയപ്പെടുത്തി ഇ ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല ജോണ്‍ ജേക്കബ് തിരുവല്ലയില്‍ വിജയിച്ചു. 77 ല്‍ ജോണ്‍ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി ജോണ്‍ ജേക്കബിനെ നിയമസഭയിലേക്ക് അയച്ചു.
ആദ്യ ഉപതെരഞ്ഞെടുപ്പ്
മന്ത്രിയായിരിക്കെ ജോണ്‍ ജേക്കബ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 1979 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച ജനതാപാര്‍ട്ടിയുടെ പിസി തോമസ് വിജിയിച്ചു. 1980 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ വര്‍ഗീസ് കരിപ്പയിലിനെ തോല്‍പ്പിച്ച് പിസി തോമസ് വീണ്ടും നിയമസഭയില്‍ എത്തി. 82 ലും അദ്ദേഹം വിജയം തുടര്‍ന്നു. 1987 ലാണ് തിരുവല്ലയില്‍ നിന്നും മാത്യു ടി തോമസ് ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച പി സി തോമസ് ആയിരുന്നു എതിരാളി.
മാത്യു ടി. യെ തോപ്പിച്ച മാമ്മന്‍ മത്തായി
91 ല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിന്റെ മാമ്മന്‍ മത്തായി സീറ്റ് പിടിച്ചെടുത്തുന്നു. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി. 2006 ല്‍ മാത്യു ടി തോമസ് സീറ്റ് തിരികെ പിടിച്ചു. പി ന്നീട് 2011 മുതല്‍ അദ്ദേഹം വിജയം തുടര്‍ന്നു. സ്ഥാനാര്‍ത്ഥികളെ മാറി മാറി പരീക്ഷിച്ച് സ്വയം പരാജയം ഏറ്റുവാങ്ങിക്കൊണ്ട് ഇടതുപക്ഷത്തെ അഡ്വ. മാത്യു ടി തോമസിന് വിജയം സമ്മാനിക്കുകയായിരുന്നു ഇവിടെ ഓരോ പ്രാവശ്യവും യു.ഡി.എഫുകാര്‍ ചെയ്തത്. മാത്യു ടി തോമസിനോട് അത്ര താല്‍പ്പര്യം ഇല്ലാത്തതിനാല്‍ ഇദ്ദേഹം വിജയിക്കരുത് എന്ന് ഇടതുപക്ഷത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയും തങ്ങളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രഹസ്യമായി സമ്മതിക്കുമ്പോഴും അഡ്വ. മാത്യു ടി തോമസിന് ഇവിടെ ഓരോ പ്രാവശ്യവും വിജയം ഉറപ്പായിരുന്നു. ഇതിന്റെ കാരണം വലിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മാത്യു ടി തോമസിന് ലഭിച്ചു എന്നതാണ്.
















