തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരുന്ന മലയാളികൾക്ക് ആശ്വാസമായി പൊന്നിന്റെ വില ഇടിയുന്നു. നിലവിൽ പവന് 1,15,440 രൂപ, ഗ്രാമിന് 14,430 രൂപ നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 116720 രൂപയായിരുന്നു വില. എന്നാൽ മണിക്കൂറുകൾ പിന്നിട്ട് ഉച്ചയായതോടെ വില വീണ്ടും താഴ്ന്നു. 1280 രൂപയാണ് കുറഞ്ഞത്.
വിപണിവില 1,15,440 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില പിന്നെയും വർദ്ധിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും താഴുന്നുണ്ട്. ഗ്രാമിന് 275.90 രൂപയും കിലോയ്‌ക്ക് 275900 രൂപയുമാണ് നൽകേണ്ടത്.
ഇറാനും ഇസ്രായേലും അമേരിക്കലും തമ്മിലുള്ള യുദ്ധം സ്വർണവില കൂട്ടുമെന്ന് കരുതിയെങ്കിലും പ്രവചനങ്ങളെ തകിടം മറിച്ച് വില കുറയുകയാണ് ചെയ്തത്. റെക്കോർഡുകൾ തകർത്ത കുതിപ്പിന് ബ്രേക്കിട്ട് വില ഇടിയുന്നത് സാധാരണക്കാർക്കും ആഭരപ്രേമികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.















