
വടക്കാഞ്ചേരി: കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പില്‍ വീട്ടില്‍ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്.
മൂന്ന് വയസുളള കുട്ടിയെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി.തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടര്‍ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വടക്കാഞ്ചേരിയില്‍ നിന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വിഷ്ണുവിന്റെ മൃതദേഹം പുറത്തെടുത്തത്.