മലപ്പുറം:കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാന്‍ എന്നിവരാണ് മരിച്ചത്..
കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്‌സ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്ക.മ്പനിയുടെ അയല്‍വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയാണ്.
മാവൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
















