തൃശൂര്‍:ഒല്ലൂരില്‍ യുവതിയെ കുത്തിക്കൊന്ന അയല്‍വാസി പിടിയിലായി.ഒല്ലൂര്‍ സ്വദേശിനി സൗമ്യ(45) യെ കൊലപ്പെടുത്തിയ അയല്‍വാസി തോമസ്(63) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം.വീട്ടുകാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.കൊലപാതകത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ പ്രതിയെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെത്തിച്ചത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവെയാണ് വീടിന് സമീപത്ത് വച്ച് സൗമ്യയെ തോമസ് ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി ഉടന്‍ തന്നെ സൗമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. വിവാഹ മോചിതയാണ് കൊല്ലപ്പെട്ട സൗമ്യ.
















