ന്യൂദല്‍ഹി:മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അപ്പീല്‍ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി. നീലലോഹിതദാസന്‍ നാടാരെ കേസില്‍ ഹൈക്കോടതി നേരത്തേ വെറുതെ വിട്ടിരുന്നു.
തുടര്‍ന്നാണ് പരാതിക്കാരി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി അപ്പീല്‍ തള്ളി. ഇത് പുനഃപരിശോധിക്കണമെന്നാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.നായനാര്‍ മന്ത്രിസഭയില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു നീലനെതിരായ പരാതി.
















