Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

താല്‍ക്കാലിക സിലിണ്ടര്‍ ക്ഷാമത്തെ വന്‍ ഊര്‍ജ പ്രതിസന്ധിയായി ചിത്രീകരിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് പ്രതിപക്ഷം ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണം പുനരാരംഭിച്ചു. ആറ് എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കുവഴി ഭാരതത്തിലെത്തി. ഒരെണ്ണം യാത്രാ മധ്യത്തിലുമാണ്. ഇതോടെ നോട്ടു നിരോധന കാലത്തേതുപോലെ ജനങ്ങളില്‍ അസ്വസ്ഥത കുത്തിപ്പൊക്കാനുള്ള പ്രതിപക്ഷ തന്ത്രം പൊളിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 02:41 pm IST
in Editorial, Vicharam

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതാല്‍പ്പര്യം വിസ്മരിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ ഹീനശ്രമങ്ങള്‍ നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം വിലപ്പോവില്ല. ഇസ്ലാമിക രാജ്യമായ ഇറാനെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമിച്ചതിന് ഉത്തരവാദി പ്രധാനമന്ത്രി മോദിയാണെന്ന മട്ടിലാണ് കോണ്‍ഗ്രസും മറ്റും തുടക്കത്തില്‍ കുപ്രചാരണം നടത്തിയത്. യുദ്ധത്തിന് മുന്‍പ് മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതിന്റെ പേരിലാണ് പ്രതിപക്ഷം ദുരുപദിഷ്ഠമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അമേരിക്ക ഇറാന്‍ ഭരണാധികാരി ഖമേനിയെ വധിക്കുന്നതിനു മുന്‍പ് മോദി പടക്കപ്പലുകള്‍ അയച്ച് രക്ഷപ്പെടുത്തി കൊണ്ടുവരണമായിരുന്നു എന്നൊക്കെയുള്ള തെറ്റിദ്ധാരണകളാണ് ചില പ്രതിപക്ഷ നേതാക്കളും ജിഹാദികളും സൃഷ്ടിക്കാന്‍ ശ്രമിച്ചത്. യുദ്ധം നയതന്ത്രമാര്‍ഗത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്. ഇതിനായി ചില ഇടപെടലുകളും നടത്തുകയുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് ഇറാനും ഭാരതവും തമ്മിലുള്ള ബന്ധം വഷളാക്കാനും, ഇന്ധനത്തിനും മറ്റും ഇറാനെ ആശ്രയിക്കുന്ന നമ്മുടെ രാജ്യത്ത് ഒരു ഊര്‍ജ പ്രതിസന്ധി ഉണ്ടായിക്കാണാനുമാണ് പ്രതിപക്ഷം ആഗ്രഹിച്ചത്.

ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ അതുവഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. സ്വാഭാവികമായും പാചകവാതക സിലിണ്ടറുകളുടെ കപ്പല്‍ ഭാരതത്തിലെത്തിയില്ല. ഒട്ടും വൈകാതെ ഇറാനുമായി ചര്‍ച്ചനടത്തിയ മോദി സര്‍ക്കാര്‍ എല്‍പിജി കപ്പലുകള്‍ക്ക് യാത്രാനുമതി വാങ്ങി. എല്‍പിജിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സിലിണ്ടറുകള്‍ പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയില്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ പദ്ധതിയിട്ടവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുകയും ചെയ്തു. എന്നാല്‍ താല്‍ക്കാലിക സിലിണ്ടര്‍ ക്ഷാമത്തെ വന്‍ ഊര്‍ജ പ്രതിസന്ധിയായി ചിത്രീകരിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് പ്രതിപക്ഷം ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണം പുനരാരംഭിച്ചു. ആറ് എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കുവഴി ഭാരതത്തിലെത്തി. ഒരെണ്ണം യാത്രാ മധ്യത്തിലുമാണ്. ഇതോടെ നോട്ടു നിരോധന കാലത്തേതുപോലെ ജനങ്ങളില്‍ അസ്വസ്ഥത കുത്തിപ്പൊക്കാനു
ള്ള പ്രതിപക്ഷ തന്ത്രം പൊളിഞ്ഞിരിക്കുന്നു. ഇക്കൂട്ടരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

ജ്ഞാനപീഠത്തില്‍ വൈരമുത്തം
ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം തമിഴ് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ആര്‍. വൈരമുത്തുവിന് ലഭിക്കുമ്പോള്‍ അത് തമിഴ് ഭാഷയ്‌ക്കുള്ള അര്‍ഹമായ ആദരവുകൂടിയാണ്. തമിഴ് ഏറ്റവും സമ്പന്നമായ സാഹിത്യഭാഷകളില്‍ ഒന്നായിട്ടും ഇതുവരെ രണ്ടേ രണ്ട് തമിഴ് എഴുത്തുകാരാണ് ജ്ഞാനപീഠം നേടിയിട്ടുള്ളത്- നോവലിസ്റ്റുകളായ അഖിലനും ജയകാന്തനും.

സൃഷ്ടിപരമായ ആഴവും സവിശേഷമായ കാവ്യ ഭാഷയും കൊണ്ട് ആധുനിക തമിഴ് സാഹിത്യത്തെ അടയാളപ്പെടുത്തിയ വൈര മുത്തുവിന്റെ സംഭാവനകള്‍ അതുല്യമാണെന്ന പുരസ്‌കാര നിര്‍ണയ സമിതിയുടെ അഭിപ്രായം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. തമിഴ് സിനി
മാഗാനങ്ങളിലൂടെയാണ് മലയാളികളായ ആരാധകര്‍ വൈര മുത്തുവിനെ അറിയുന്നതെങ്കിലും ഇതിനപ്പുറം അതിശയിപ്പിക്കുന്ന ഒരു സര്‍ഗാത്മക ജീവിതമുണ്ട് ഈ എഴുത്തുകാരനെന്നത് പലര്‍ക്കും അജ്ഞാതമാണ്. നാല് ദശകത്തിലധികം നീണ്ട സാഹിത്യജീവിതം. അതില്‍ കവിതയും ഗാനങ്ങളും ഗദ്യവും. ഈ രചനകളില്‍ പുതുമയും വൈകാരികതയും ശക്തമായ സാംസ്‌കാരിക അടിത്തറയുമുണ്ട്.

സമകാലീന തമിഴ് സാഹിത്യത്തിലെ പ്രബല ശബ്ദങ്ങളിലൊന്നായ വൈരമുത്തുവിന്റെ രചനകളില്‍ മനുഷ്യ വികാരങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പ്രകൃതിയോടുള്ള അനുഭൂതിയും ഇടംപിടിക്കുന്നു.

കവിതാസമാഹാരങ്ങളും നോവലുകളും ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച ചലച്ചിത്ര ഗാനരചനകള്‍ക്ക് നിരവധി തവണ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീയും പത്മഭൂഷണും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം എന്നിങ്ങനെ അംഗീകാരങ്ങളുടെ തോരാമഴയില്‍ കുളിച്ചു നില്‍ക്കുന്ന വൈരമുത്തു ജ്ഞാനപീഠത്തില്‍ മുത്തമിടുമ്പോള്‍ അത് സാഹിത്യ ലോകത്തിന്റെയാകെ മനം കുളിര്‍പ്പിക്കുന്നു.

Tags: iranNarendra ModiwarCoocking gas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.