തൃശൂര്‍: തെരഞ്ഞെടുപ്പിനു മുമ്പ് പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ സഹോദരി പത്മജയെ കാണാന്‍ തയാറാകാതെ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മടങ്ങി.കെ കരുണാകരന്റെയും കല്യാണക്കുട്ടി അമ്മയുടെയും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്‍ വീട്ടുവളപ്പില്‍ അര മണിക്കൂറോളം ചെലവിട്ടു.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്നയാളാണ് പദ്മജ. ഉച്ചകഴിഞ്ഞു 3.15ന് മുരളീധരന്‍ എത്തുമ്പോള്‍ വീട്ടിനുള്ളില്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരത്തിലായിരുന്നു അവര്‍.
സഹോദരിയെ കാണുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം ചിരിച്ചുതള്ളുകയാണു മുരളി ചെയ്തത്.ഈ സമയം വീട്ടിലുണ്ടായിരുന്ന പത്മജ പുറത്തിറങ്ങിയില്ല.
















