മുംബൈ ; ഐസിസി ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം നായകൻ മുംബൈയിലെ പ്രശസ്തമായ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ട്രോഫിയുമായി എത്തി പ്രാർത്ഥന നടത്തി.ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമാണ് ദർശനം നടത്താൻ എത്തിയത്.
ഗണപതി ഭഗവാന്റെ സന്നിധിയിൽ ലോകകപ്പ് ട്രോഫി സമർപ്പിച്ച് നന്ദി അർപ്പിച്ചായിരുന്നു പ്രാർത്ഥന . ചരിത്ര വിജയത്തിന് ശേഷം അഹമ്മദാബാദിലെ ഒരു ഹനുമാൻ ക്ഷേത്രത്തിൽ ഇന്ത്യൻ ടീം നേരത്തെ സന്ദർശനം നടത്തിയിരുന്നു. ഇതിനെതിരെ ജിഹാദികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആ വിമർശനങ്ങൾ തള്ളിക്കളഞ്ഞാണ് ഇപ്പോൾ സൂര്യകുമാർ ട്രോഫിയുമായി സിദ്ധിവിനായകക്ഷേത്രത്തിൽ എത്തിയത്.
















