ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്, മെഡിസിന്‍, നഴ്‌സിങ്, അഗ്രിക്കള്‍ച്ചര്‍, ഫാര്‍മക്കോളജി, ഡെന്റിസ്റ്ററി, ടീച്ചിങ് മുതലായ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രതിവര്‍ഷം 250 ഡോളറാണ് സ്‌കോളര്‍ഷിപ് തുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്ത, പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ മാര്‍ച്ച് 31നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namaha.org വെബ്‌സൈറ്റിൽ “കറന്റ് ആക്ടിവിറ്റീസ്” എന്ന പേജിൽ നിന്നും എഡ്യൂക്കേഷണൽ സ്കോളർഷിപ് ലിങ്ക് ഉപയോഗിക്കണം.
2007 ഏപ്രിൽ 8 നു തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ 15 സ്കോളർഷിപ്പുകൾ നൽകിയാണ് കെ എച്ച് എന്‍ എ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ് ഉത്‌ഘാടനം നിർവഹിക്കുകയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തുകയും ട്രസ്റ്റി ബോർഡ് ചെയർമാൻ ഉദയഭാനു പണിക്കർ അധ്യക്ഷം വഹിക്കുകയും ചെയ്ത പദ്ധതി സംഘടനയുടെ എറ്റവും പ്രധാന ക്ഷേമ പരിപാടിയായി മാറി.
ഇതുവരെരണ്ടായിരിത്തോളം കുട്ടികള്‍ക്കായി അഞ്ചു കോടിയോളം രൂപ നല്‍കിയതായി സ്‌കോളര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ രഘുവരന്‍ നായര്‍ അറിയിച്ചു
വര്‍ഷങ്ങളായി നടത്തിവരുന്ന സ്‌കോളര്‍ഷിപ് പദ്ധതി മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ഉന്നത ഉദ്യോഗം കരസ്ഥമാക്കാനും സാധ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനും ട്രസ്റ്റീ ചെയർപേഴ്സൺ വനജ നായരും പറഞ്ഞു.
സ്കോളര്ഷിപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഈമെയിലിൽ ബന്ധപ്പെടേണ്ടതാണ്.
















