
ഗ്യാസ് സിലിണ്ടർ കിട്ടില്ലെന്ന ആശങ്കയിൽ ഇൻഡക്ഷൻ സ്റ്റൗ, ഇലക്ട്രിക് പ്രഷർ കുക്കർ തുടങ്ങിയവയുടെ വില്പനയും കുതിച്ചുയരുകയാണ്. എന്നാൽ വൈദ്യുതി ബിൽ കൂടുമോ എന്ന ആശങ്കയിൽ പലരും ഇത്തരം മാർഗങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുന്നുണ്ട്. പൂർണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്‌ക്കാനും വെള്ളം തിളപ്പിക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനും അധികകാലം സൂക്ഷിച്ചുവയ്‌ക്കാനും സഹായിക്കും.
ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ സ്റ്റൗ. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട.
സമയം സെറ്റ് ചെയ്തു വയ്‌ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാന്‍ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് .
പാചകം കഴിഞ്ഞാൽ തനിയെ ഓഫ് ആകാനുള്ള ടൈമർ ഇൻഡക്ഷൻ കുറ്റകറിൽ ഉണ്ട്. ഇത് സെറ്റ് ചെയ്യുന്നത് കറൻ്റ് ലാഭിക്കുന്നതിനും ഭക്ഷണങ്ങൾ കരിഞ്ഞുപോകുന്നതും തടയുന്നു.എപ്പോഴും പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം തിളപ്പിക്കുക.
പാചകം ചെയ്യുമ്പോൾ എപ്പോഴും അടച്ചു വച്ച് വേവിക്കുക. തുറന്നു വയ്‌ക്കുമ്പോൾ വേവാൻ സമയമെടുക്കുകയും വൈദ്യുതി പാഴാകുകയും ചെയ്യുന്നു.സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വൈദ്യുതി അധികനേരം ഉപയോഗിക്കാനാവില്ല. പവര്‍ റേറ്റിംഗ് 1500-2000 വാട്‌സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന് മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.ഇൻഡക്ഷൻ സ്വിച്ച് ഓൺ ചെയ്താൽ സെക്കന്റുകൾക്കുള്ളിൽ തന്നെ അത് ചൂടാകും. അതിനാൽ പച്ചക്കറികൾ അരിയുന്നതിനും മസാലകൾ തയ്യാറാക്കുന്നതും മുമ്പേ ചെയ്തുവയ്‌ക്കണം. സ്റ്റൗ ഓൺ ചെയ്തിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുത്.സ്റ്റൗവിന്റെ പ്രതലവുമായി പൂർണ്ണമായും തട്ടി നിൽക്കുന്ന അടിവശം പരന്ന പാത്രങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി പാഴാകാതെ പാചകം അനായാസമാക്കാം.