തിരുവനന്തപുരം: ട്വന്റി 20 ലോക കപ്പ് നേടിയ ഇന്ത്യന്‍ ടീമംഗം സഞ്ജു സാംസണെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 16 ന് തിങ്കളാഴ്ച വൈകിട്ട് നാലിനാണ് ചടങ്ങ്.
കായിക മന്ത്രി വി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
ടൂര്‍ണമെന്റിലെ മികച്ച താരവും സഞ്ജു സാംസണായിരുന്നു. ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഉള്‍പ്പെടെ സഞ്ജുവിന്റെ തുടര്‍ച്ചയായ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് കിരീടം നേടാന്‍ സഹായകമായത്.
















