ന്യൂദൽഹി: തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം ലഭിക്കുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. അന്തരിച്ച നോവലിസ്റ്റുകളായ അകിലൻ (1975), ജയകാന്തൻ (2002) എന്നിവരാണ് മുൻഗാമികൾ. 72 വയസ്സുള്ള വൈരമുത്തുവിന്റെ കവിതകൾ അതിലളിതവും ഭാവഗാന സ്വഭാവമുള്ളവയുമാണ്. അദ്ദേഹത്തിന്റെ തമിഴ് സിനിമാ ഗാനങ്ങൾ അതിപ്രസിദ്ധമാണ്. നാടൻ സംസ്‌കാരവും ഭാവവും ഭംഗിയുമാണ് മിക്ക കവിതകളുടെയും പശ്ചാത്തലം.
ജ്ഞാനപീഠ നിർണ്ണയ സമിതിയുടേതാണ് തീരുമാനം.
കേരളത്തിൽനിന്ന്
ജി ശങ്കരക്കുറുപ്പ്,എസ്.കെ. പൊറ്റെക്കാട്ട്, തകഴി, എംടി, ഒഎൻവി, അക്കിത്തം. എന്നിവർക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
















