തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.
കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസിംഗ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി കൊണ്ടു വരുന്നത്.വിഷന്‍ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.
കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി പ്രകാരമുള്ള കാര്‍ഡുള്ളത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ചികിത്സ നല്‍കുന്നുണ്ട്.
നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുളളില്‍ നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം.















