ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.
ഇറാഖിലെ ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
ലൈംഗിക അടിമകള്‍ക്കായി സമരം ചെയ്ത പോരാളി
ഐഎസ് ഐഎസ് ഭീകരര്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളെ ഒരു വസ്തുപോലെ സ്വന്തമാക്കുന്ന പതിവുണ്ട്. പിന്നീട് ഈ സ്ത്രീകള്‍ അവരുടെ തടവിലാണ്. ഇവര്‍ തുടര്‍ച്ചയായി തീവ്രവാദികളുടെ ബലാത്സംഗത്തിന് ഇരയാകും. ഇതിനെ എതിര്‍ത്താല്‍ വെടിവെച്ച് കൊല്ലും. യസീദി യുവതികളെ മാത്രമല്ല, ചെറിയ പെണ്‍കുട്ടികളെ വരെ ഐഎസ് ഐഎസ് ഭീകരര്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കാറുണ്ട്.
യസീദികള്‍ പോലുള്ള അനിസ്ലാമിക അംഗങ്ങളെ (കാഫിറുകള്‍) തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് പീഡിപ്പിക്കുന്നത് ഇസ്ലാമിക നിയമത്തില്‍ അനുവദനീയമാണ്. യുദ്ധത്തില്‍ കിട്ടുന്ന കൊള്ളമുതലായ സ്ത്രീയെ ഉപയോഗിക്കാമെന്ന് ശരിയയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഐഎസ് ഐഎസ് വിശ്വസിക്കുന്നു. ഇതിനെ പല മുസ്ലിം പണ്ഡിതരും എതിര്‍ക്കുന്നുണ്ടെങ്കിലും ഐഎസ് ഐഎസ് അത് കാര്യമാക്കുന്നില്ല.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ യസീദി സ്ത്രീകള്‍ക്കായി നിരവധി സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. മധ്യ, ദക്ഷിണ ഇറാഖിലായി അവരുടെ സംഘടന പത്ത് സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ നിരന്തര ഭീഷണികളെ തുടര്‍ന്ന് അവയില്‍ ആറെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പരസ്യമായി ശിരോവസ്ത്രം കത്തിച്ചതിന് ശേഷം അവര്‍ക്കെതിരായ ഭീഷണി വര്‍ദ്ധിച്ചു. ഇക്കാലത്ത് കൈത്തോക്കുമായാണ് താന്‍ നടന്നിരുന്നതെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തുടക്കത്തില്‍ അവര്‍ സ്ഥാപിച്ച അഭയകേന്ദ്രത്തില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. 2012 ആയപ്പോഴേക്കും അവരുടെ സംഘടന രണ്ട് അഭയകേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭയകേന്ദ്രങ്ങള്‍ അഞ്ചായി വര്‍ദ്ധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത യസീദി സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിലാണ് അവര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. 700-ലധികം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ അവരുടെ ഇടപെടലിലൂടെ കഴിഞ്ഞു.
















