കൊല്ലം : എന്‍ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു. മന്ത്രി ഗണേഷ് കുമാര്‍ പ്രസിഡന്റായ യൂണിയനാണ് പിരിച്ചു വിട്ടത്.ഇതോടെ ഭരണ ചുമതല അഡ്‌ഹോക് സമിതിക്ക് കൈമാറി.
19 അംഗ ഭരണ സമിതിയില്‍ പത്ത് പേരും രാജിവച്ചിരുന്നു.ഗണേഷിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.പത്തനാപുരത്ത് പത്മാ കഫേ നിര്‍മ്മാണത്തിലടക്കം അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണമുന്നയിച്ച ആള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവവുമുണ്ടായി. മര്‍ദ്ദിച്ചത് ഗണേഷ് അനുകൂലികളാണെന്നാണ് പരാതി.ഇക്കാര്യങ്ങള്‍ എന്‍ എസ് എസ് നേതൃത്വത്തെ ഇവര്‍ അറിയിച്ചു.
എന്‍ എസ് എസ് പിന്തുണയോടെയാണ് പത്തനാപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാര്‍ ജയിച്ചു വന്നത്. അടുത്ത് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂണിയന്‍ പിരിച്ചു വിട്ട രജിസ്ട്രാറുടെ നടപടി മന്ത്രിക്ക് തിരിച്ചടിയാണ്. എന്നാല്‍ ഒരു പ്രശ്‌നവും ഇല്ലെന്ന നിലപാടിലാണ് ഗണേഷ് കുമാര്‍.
















