വാഷിംഗ്ടൺ: പശ്ചിമ ഇറാഖിൽ തകർന്നുവീണ യുഎസ് വ്യോമസേനയുടെ ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കറിലെ ആറ് ജീവനക്കാരും കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് വെള്ളിയാഴ്ച അറിയിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാനുമായി സംഘർഷം തുടരുന്നതിനിടെ ശേഷിക്കുന്ന രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും തങ്ങളുടെ വിമാനമാണ് അമേരിക്കൻ വിമാനത്തെ വീഴ്‌ത്തിയെന്ന ഇറാന്റെ അവകാശവാദം യു എസ് നിഷേധിച്ചു.
അതേ സമയം തന്നെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഇറാനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട യുഎസ്, ഇസ്രായേൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സൈനിക കമാൻഡായ സെൻട്രൽ കമാൻഡ് അപകടത്തിന്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണെന്ന് പറഞ്ഞു.
കൂടാതെ മരിച്ച ആറ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ അവരുടെ കുടുംബങ്ങളെ അറിയിക്കുന്നതുവരെ 24 മണിക്കൂർ നേരത്തേക്ക് രഹസ്യമായി സൂക്ഷിക്കുമെന്ന് സെൻട്രോം കൂട്ടിച്ചേർത്തു.
















