
മലപ്പുറം:വിവാഹം മുടങ്ങിയ വിഷയം സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദിച്ചെന്ന് പരാതി. മലപ്പുറം കൂട്ടിലങ്ങാടിയിലാണ് സംഭവം.
വിവാഹം മുടക്കിയതില്‍ പരാതിയുമായി ഒളപ്പറമ്പ് സ്വദേശി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെരുന്താട്ട് സ്വദേശി യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റതെന്നാണ് പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെ വിവാഹം ഉറപ്പിച്ചത്.
തുടര്‍ന്ന് വിവാഹം മുടങ്ങി. വിവാഹം മുടക്കി എന്ന രീതിയില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി പറഞ്ഞു.പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം പരിക്കേറ്റതോടെ പെണ്‍കുട്ടിയുടെ കുടുംബം മലപ്പുറം പൊലീസില്‍ പരാതി നല്‍കി.