പട്ന : ബിഹാറിലെ ഫോർബ്‌സ്ഗഞ്ചിൽ പാചക വാതക ക്ഷാമവും കരിഞ്ചന്തയും വ്യാപകമായ സാഹചര്യത്തിൽ, കർശന നടപടിയുമായി സർക്കാർ . എസ്‌ഡിഎം അഭയ് കുമാർ തിവാരിയുടെ നേതൃത്വത്തിൽ പോലീസും സപ്ലൈ വകുപ്പും അടങ്ങുന്ന സംയുക്ത സംഘം പോഖർ ബസ്തിയിൽ നടത്തിയ റെയ്ഡിൽ സാബിർ അൻസാരിയുടെയും മകൻ ഇമ്രാൻ അൻസാരിയുടെയും വീട്ടിൽ നിന്നും കടയിൽ നിന്നും 250 ലധികം എൽപിജി സിലിണ്ടറുകൾ കണ്ടെടുത്തു.
അൻസാരി ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി സംഭരിക്കുകയും വിലകൂട്ടി വിൽക്കുകയും ചെയ്യുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു . പരിശോധനയിൽ വീട്ടിന്റെ മേൽകൂരയിൽ നിന്നും, മുറികളിൽ നിന്നുമാണ് ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്. വീട്ടിൽ നിന്ന് 150 ലധികം സിലിണ്ടറുകൾ കണ്ടെടുത്തു, സമീപത്തുള്ള അടച്ചിട്ട കടയ്‌ക്കുള്ളിൽ 100 ലധികം സിലിണ്ടറുകൾ ഉണ്ടായിരുന്നു . ഭാരത്, എച്ച്പി, ഇൻഡെയ്ൻ ഗ്യാസ് സിലിണ്ടറുകളാണ് പിടിച്ചെടുത്തത് . ഇവ ട്രാക്ടറുകളിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സാബിർ അൻസാരിക്കും ഇമ്രാൻ അൻസാരിക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് എസ്ഡിഎം അഭയ് കുമാർ തിവാരി വ്യക്തമാക്കി.
















