ഗൈർസൈൻ: സനാതന സംസ്കാരത്തെ താഴ്‌ത്തി കെട്ടാൻ അനുവദിക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി . മദ്രസകൾ തീവ്രവാദത്തിന്റെ ഫാക്ടറികളാണെന്നും സംസ്ഥാനത്ത് അവ അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം, സംസ്ഥാനം പുതിയ ദിശയും ഗതിവേഗവും നേടിക്കൊണ്ടിരിക്കുകയാണ് . ‘ 2021 ൽ ബാബ കേദാർനാഥിന്റെ പുണ്യഭൂമിയിൽ നിന്ന് പ്രധാനമന്ത്രി മോദി “21-ാം നൂറ്റാണ്ടിലെ മൂന്നാം ദശകം ഉത്തരാഖണ്ഡിന്റെ ദശകമായിരിക്കും” എന്ന് പറഞ്ഞു. ഈ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിന് സംസ്ഥാന സർക്കാർ പൂർണ്ണ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്. ദേവഭൂമിയിലെ സനാതന സംസ്കാരത്തെ തകർക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. ഭൂമി ജിഹാദ്, തുപ്പൽ ജിഹാദ്, ലവ് ജിഹാദ് എന്നിവയ്‌ക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകും.
ഉത്തരാഖണ്ഡിനെ സമ്പന്നവും ശക്തവും സ്വാശ്രയവുമായ ഒരു സംസ്ഥാനമാക്കി മാറ്റുന്നതിന് ദൃഢനിശ്ചയത്തോടെ സംസ്ഥാന സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.











