കൊല്‍ക്കത്ത: ബംഗാളിന്റെ 22-ാമത് ഗവര്‍ണറായി ആര്‍.എന്‍. രവി സത്യപ്രതിജ്ഞ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുജോയ് പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മമത ബാനര്‍ജി, നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി, മുതിര്‍ന്ന മന്ത്രിയും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കീം, ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ്, ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവച്ചതിനെത്തുടര്‍ന്നാണ് രവി ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. ബംഗാളില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് രവി നാഗാലാന്‍ഡ്, മേഘാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.











