ഫെബ്രുവരി 28-ന് വധിക്കപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിക്കു പിന്നാലെ അധികാരം ഏറ്റെടുത്ത മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അധികാരമേറ്റ മൊജ്തബ ഖമേനിക്ക് വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടുകാലുകളും നഷ്ടപ്പെട്ടുവെന്നും ആന്തരികാവയവങ്ങൾ തകർന്നുവെന്നും അദ്ദേഹം ‘കോമ’യിലാണെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
ഇപ്പോൾ യുദ്ധം നിയന്ത്രിക്കുന്നത് മറ്റൊരു അജ്ഞാത ശക്തിയാണെന്നും പറയപ്പെടുന്നു. ഇറാന്റെ ആരോഗ്യ മന്ത്രിയും രാജ്യത്തെ പ്രമുഖ ട്രോമ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഘണ്ടിയുടെ മേല്‍നോട്ടത്തിലുള്ള ചികിത്സയിലാണ് പുതിയ പരമോന്നത നേതാവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉറവിടം വ്യക്തമാക്കി.പരിക്കേറ്റ പരമോന്നത നേതാവിനെ നിലവിലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രസിഡന്റിന് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പുതിയ പരമോന്നത നേതാവിനെ ആഴ്ചകളായി ആരും കണ്ടിട്ടില്ലെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) പ്രാദേശിക കമാന്‍ഡര്‍മാരാണ് നിലവില്‍ ഇറാന്റെ ഭരണം നടത്തുന്നത്. ഒരു നേതാവില്ലെങ്കിലും അനിശ്ചിതകാലത്തേക്ക് പോരാട്ടം തുടരാനുള്ള ഉത്തരവ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.56-കാരനായ മൊജ്തബ ഖമേനിയുടേതെന്ന് അവകാശപ്പെടുന്ന രേഖാമൂലമുള്ള പ്രസ്താവന ഇന്ന് ഉച്ചകഴിഞ്ഞ് സ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകന്‍ വായിക്കുകയായിരുന്നു. അദ്ദേഹം നേരിട്ട് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടില്ല.
അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്‌ട്രങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.പ്രസ്താവന പുറത്തുവന്നെങ്കിലും, ടെഹ്റാനിലെ ചരിത്രപ്രസിദ്ധമായ മേഖലയിലുള്ള സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് മൊജ്തബ ഉള്ളതെന്ന് സൂചനയുണ്ട്. അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗം പൂര്‍ണ്ണമായും സീല്‍ ചെയ്തിരിക്കുകയാണ്.
















