Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 09:17 am IST
in Kerala
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി

പത്തനംതിട്ട: രോഗികള്‍ക്കു മുന്നറിയിപ്പായി കോന്നി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം ജനറല്‍ സര്‍ജന്‍ ഡോ. ശിവപ്രസാദ് പതിച്ച നോട്ടീസില്‍ തെളിഞ്ഞത് കെടുകാര്യസ്ഥതയുടെയും ദുരിതത്തിന്റെയും നേര്‍ചിത്രം.

സത്യം തുറന്നുകാട്ടിയ ശിവപ്രസാദിനെതിരെ പ്രതികാരനടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി ഡോ. ശിവപ്രസാദിനോട് ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാതെ ഇന്നലെ ഡോ. ശിവപ്രസാദ് അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി രോഗികളോട് തനിക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുകയാണ് ചെയ്തത്. ഇല്ലായ്‌മകളാല്‍ നട്ടംതിരിയുന്ന മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നത് ഡോ. ശിവപ്രസാദിന്റെ കഴിവുകൊണ്ടാണെന്ന് ജീവനക്കാരും സമ്മതിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ നടന്നിരുന്നത്. കഴിഞ്ഞ ദിവസം ഈ സൗകര്യം കൂടി ഇല്ലാതായതോടെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങള്‍ ആകെ പ്രതിസന്ധിയിലായി.

മെഡിക്കല്‍ കോളജില്‍ വേണ്ടത്ര ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ഡോ. ശിവപ്രസാദ് ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ മുന്നറിയിപ്പു കുറിപ്പ് പതിച്ചത്. സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറിക്കളഞ്ഞെങ്കിലും മെഡി. കോളജിന്റെ ദുരവസ്ഥ അധികൃതരേയും രോഗികളേയും ബോധ്യപ്പെടുത്താന്‍ ഇത് ഇടയാക്കി.
നേരത്തെ ഒരു കുട്ടിയുടെ ഒടിഞ്ഞ കൈക്ക് ഇട്ട പ്ലാസ്റ്റര്‍ ഊരിയപ്പോള്‍ കൈ വളഞ്ഞതു ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി ശിവപ്രസാദിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ആശുപത്രിയുടെ ശോച്യാവസ്ഥ തുറന്നകാട്ടുന്ന എട്ട് വിവരങ്ങളാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. ഇവ എട്ടും സത്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളും ബന്ധുക്കളും അറിയേണ്ട വസ്തുതകളാണ് നോട്ടീസിലുള്ളത്. അപര്യാപ്തകള്‍ ഏറെയുള്ളതിനാല്‍ ശസ്ത്രക്രിയക്കിടെ മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നതു മുന്‍കൂട്ടി അറിയിക്കുകയാണ് ഡോക്ടര്‍ ചെയ്തത്.

മെഡിക്കല്‍ കോളജ് ആണങ്കിലും വിദഗ്ധ ഡോക്ടര്‍മാര്‍ ഇവിടെ കുറവാണ്. തീവ്രപരിചരണത്തിന് സുസജ്ജ സംവിധാനങ്ങളില്ല. ആധുനിക ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളുമില്ല. വൈകിട്ട 5ന് ശേഷം ഫാര്‍മസി പ്രവര്‍ത്തിക്കില്ല. വന്യമൃഗ ശല്യം പരിസരത്തുണ്ട്. രോഗികള്‍ സ്വന്തം ഉത്തരവാദിത്തത്തോടെ വേണം ചികിത്സയ്‌ക്ക് എത്താന്‍ എന്നീ കാര്യങ്ങളായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്.

2020-ല്‍ ആണ് കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഐ പി വിഭാഗം ആരംഭിച്ചെങ്കിലും കിടത്തി ചികിത്സ പൂര്‍ണ തോതില്‍ തുടങ്ങിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തര ചികിത്സ തേടി എത്തുന്നവരെ തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്കൊ സ്വകാര്യ ആശുപത്രികളിലേക്കൊ പറഞ്ഞു വിടുകയാണ് പതിവ്.

പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാല്‍ പത്തനംതിട്ട ജനല്‍ ആശുപത്രിയിലെ ഗൈനക്കോളജി, ശസ്ത്രക്രിയാ വിഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കഴിഞ്ഞ ദിവസം ഗൈനക്കോളജി വിഭാഗവും ശസ്ത്രക്രിയാ വിഭാഗവും പത്തനംതിട്ടയിലേക്കു മാറ്റി. ഇതോടെ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നില കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്.

Tags: Kerala Health DepartmentHealth Minister Veena GeorgeKonni Medical CollegeGeneral Surgeon Dr. Sivaprasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

Kerala

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ട ആളെന്ന് മന്ത്രി വീണ ജോര്‍ജ്

Kerala

ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല,ജീവഹാനി വരെ ഉണ്ടാകാം- കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പതിച്ച് ജനറല്‍ സര്‍ജറി വിഭാഗം മേധാവി

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ആരോഗ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം; മൊഴി എടുക്കണമെന്ന് റെയിൽവേ പോലീസ്

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.