തൃശൂര്‍: സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ എംഎല്‍എ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ദല്‍ഹിയിലേക്ക് പോയി.നെടുമ്പാശേരിയില്‍ നിന്ന് വിമാന മാര്‍ഗം ദല്‍ഹിയിലേക്ക് പോകുകയായിരുന്നു.കോണ്‍ഗ്രസ് നേതൃത്വം വിളിപ്പിച്ചതനുസരിച്ചാണ് ഇത്.
വെളളിയാഴ്ചയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ വികാരം മറികടന്ന് മുകുന്ദനെ മത്സരിപ്പിക്കാനാണ് നീക്കം.
നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്ന് സി സി മുകുന്ദന്‍ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു.തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള സി പി ഐ നീക്കം തനിക്ക് പണം പിരിച്ച് നല്‍കാനുളള ശേഷി ഇല്ലാത്തതിനാലാണെന്ന് മുകുന്ദന്‍ ആരോപിച്ചു.
















