ചെങ്കുളം: ‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’.തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും. സി പി എം നേതാവും എം എല്‍ എയുമായ എം എം മണിയുടേതാണ് പരാമര്‍ശം.
മന്ത്രി സജി ചെറിയാനോടാണ് മണി രോഷം പ്രകടിപ്പിച്ചത്.ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി ക്ഷുഭിതനായത്. മന്ത്രി നേരിട്ടെത്താതെ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിക്കുകയും ചെയ്തു.
ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്ന് മണി ചോദിച്ചു.ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.മേലാല്‍ തന്നെ ഇത്തരം പരിപാടികള്‍ക്ക് ക്ഷണിക്കരുതെന്നും സംഘാടകരെ താക്കീത് ചെയ്തു
പ്രസംഗം പൂര്‍ത്തിയാക്കാതെയും ഉദ്ഘാടന ചടങ്ങുകള്‍ക്കായി കാത്തുനില്‍ക്കാതെയും എം എം മണിവേദി വിട്ടിറങ്ങുകയും ചെയ്തു.
















