കൊച്ചി: എംഡിഎംഎയുമായി ഫുഡ് വ്‌ളോഗറും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 7.87 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ വ്‌ളോഗുകള്‍ ചെയ്തിരുന്നയാളാണ് മുഹമ്മദ് ആദില്‍.
കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലും പരിസരങ്ങളിലും പരിശോധന കര്‍ശനമാക്കിയിരുന്നതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ ചിറ്റൂര്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
















