തിരുവനന്തപുരം:എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ച് കേരള കോണ്‍ഗ്രസില്‍ ചേരുമെന്ന് മുന്‍ ജില്ലാ പ്രസിഡന്റ് ആട്ടുകാല്‍ അജി.പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇത്.
ആയിരത്തോളം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരുമെന്നാണ്
ആട്ടുകാല്‍ അജി പറയുന്നത്.സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രന്‍ ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ ,ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയ നേതാക്കളും ആയിരത്തിലധികം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു.
പാര്‍ട്ടിയുടെ ചില നയങ്ങളോട് ഉണ്ടായിരുന്ന എതിര്‍പ്പു മൂലം എന്‍.സി.പി സംസ്ഥാന നേതൃത്വവുമായി ദീര്‍ഘകാലമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് നേതാക്കള്‍ പ്രതികരിച്ചു.
















