തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ്റ് പ്രസ് മാനേജര്‍ , അസിസ്റ്റന്റ് മെഷീന്‍ ഓപ്പറേറ്റര്‍ , കമ്പോസിറ്റര്‍ കം പ്രൂഫ് റീഡര്‍ , ബൈന്റര്‍ , ഗോള്‍ഡ് സ്മിത്ത് , ട്യൂട്ടര്‍ (മ്യൂസിക്ക്) , പാര്‍ട്ട് ടൈം പഞ്ചവാദ്യം കം വാച്ചര്‍ , നാദസ്വരം കം വാച്ചര്‍ , തകില്‍ കം വാച്ചര്‍ (എന്‍.സി.എ ഈഴവ) , തകില്‍ കം വാച്ചര്‍ (എന്‍.സി.എ – ഇ.ഡബ്ല്യൂ.എസ്) , തകില്‍ കം വാച്ചര്‍ (എന്‍.സി.എ – എസ്.സി) , നാദസ്വരം കം വാച്ചര്‍ (എന്‍.സി.എ – ഈഴവ) ), നാദസ്വരം കം വാച്ചര്‍ (എന്‍.സി.എ – എസ്.സി) , നാദസ്വരം കം വാച്ചര്‍ (എന്‍.സി.എ – ഒ.ബി.സി) എന്നീ തസ്തികകളിലേയ്‌ക്കും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ സോപാനംപാട്ട് , താളം ), കീഴ്ശാന്തി എന്നീ തസ്തികകളിലേയ്‌ക്കും 2025 സെപ്റ്റംബര്‍ ഒന്ന്, 2025 ഡിസംബര്‍ 31 തീയതികളിലെ വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ അപേക്ഷയില്‍ അവകാശപ്പെട്ടിട്ടുള്ള പേര്, വയസ്, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങള്‍ ദേവജാലിക പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 19 വരെ ദീര്‍ഘിപ്പിച്ചു.
















