Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എൻഡിഎക്ക് അവസരം തരൂ, കേരളത്തെ മാറ്റാമെന്ന് മോദിയുടെ ഗ്യാരണ്ടി; ഇരുമുന്നണികളും തമ്മിൽ കൂട്ട്: മോദി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 11, 2026, 03:08 pm IST
in News

കൊച്ചി: അഞ്ചുവർഷം ഭരണം നൽകിയാൽ കേരളത്തെ മാറ്റി വികസിതമാക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത് ഇതിനകം തെളിയിച്ചുകാണിച്ച മോദിയുടെ ഗ്യാരണ്ടിയാണെന്ന് മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും എല്ലാ ജന വിരുദ്ധ- രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികളാണെന്നും മോദി പറഞ്ഞു.
എൻഡിഎയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2026 കേരളത്തിന് മാറ്റത്തിന്റെ വർഷമാണ്. കേരളം ഇടത്-വിതു മുന്നണികളുടെ ച്രകവ്യൂഹത്തിൽനിന്ന് രക്ഷപ്പെടാൻ മനസ്സുകൊണ്ട് തയ്യാറായിരിക്കുന്നു.
തൃശൂർ ജനതയും തിരുവനന്തപുരം ജനതയും ഒട്ടേറെ പഞ്ചായത്തുകൾ ബിജെപിയിൽ അർപ്പിച്ച വിശ്വാസം കേരളത്തിലാകെ വ്യാപിക്കാൻ പോകുകയാണ്.
കേരളത്തിന് സാഹചര്യമുണ്ട്, ജനതയുണ്ട്. പക്ഷേ എല്ലാമുണ്ടായിട്ടും കേരളം അർഹിക്കുന്ന വികസനം ഇതുവരെ ഉണ്ടായിട്ടില്ല. അഞ്ചോ പതേ്താ വർഷം വരുമ്പോൾ ഭരണം കിട്ടുമെന്ന് വിശ്വാസംകൊണ്ടാണ് ഇത്.
എൽഡിഎഫ് സർക്കാർ പിന്നെ യുഡിഎഫ് സർക്കാർ ഈ രണ്ടു ഗ്രൂപ്പുകൾക്കിടയിൽ കേരളം മടുത്തു. ഇവർ രണ്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്തില്ല.
മാറിമാറി ഭരിക്കുന്ന ഈ പാറ്റേൺ തകർക്കണം. അടുത്ത അഞ്ചു വർഷം ബിജെപി സർക്കാരിന് അവസരം നൽകുക, അഞ്ചുവർഷത്തിൽ കേരളത്തിന്റെ വികസനം എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരാം. ഇത് മോദിയുടെ ഗാരണ്ടിയാണ്. മാറാത്തത് മാറും, ഇനി കേരളവും മാറും.
ഇന്ന് ഞാൻ വികസിത കേരളത്തിന്റെ ബിജെപിയുടെ മാർഗ്ഗരേഖ അവതരിപ്പിക്കാനാണ് വന്നത്. ടൂറിസ്റ്റ് കേന്ദ്രമായി, മാനസിക-ശാരീരിക വികസനത്തിനുള്ള കേന്ദ്രമായി കേരളം മാറണം. വെഡ്ഡിങ് ഡസ്റ്റിനേഷന്, കോൺഫ്രൻസ് സെന്ററിന് ഒക്കെ കേരളം ഒന്നാം സ്ഥാനത്താണ്. ഇതിന് അടിസ്ഥാന സൗകര്യ വികസനം വേണം. ഇതിനായി കേന്ദ്രം നൽകിയ പദ്ധതികൾ തടസമില്ലാതെ നടപ്പാക്കാൻ കഴിയണം.

ഈ നൂറ്റാണ്ടിന്റെ കാൽ നൂറ്റാണ്ട് ഇടതു വലതു മുന്നണികൾ യുവാക്കളെ വഞ്ചിക്കുകയായിരുന്നു. ഭാരതത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മിക്കാനുള്ള കഴിവുണ്ട് എന്നു പോലും കോൺഗ്രസിന്റെ യുവനേതാവിന് അറിയില്ല. കൂപ മണ്ടൂകങ്ങളാണ് അവർ.
ബിജെപി സർക്കാർ ഇവിടെ ഉണ്ടായാൽ ഇവിടെ നിക്ഷേപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാം. അഴിമതി, ചുവപ്പുനാട, ഭൂ മാഫിയ, ഹർത്താൽ മാഫിയ ഇവയെല്ലാം ബിജെപി ഇല്ലാതാക്കും. വികസനത്തിനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കും.
മത്സ്യബന്ധന മേഖലയിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി ഉണ്ടാക്കി. കേരഌത്തിലുൾപ്പെടെ 4 ലക്ഷം മത്സ്യബന്ധനക്കാർക്ക് ക്രഡിറ്റ് സംവിധാനത്തിൽ സഹായം കൊടുത്തു. അഞ്ചുലക്ഷം തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉണ്ടാക്കി. തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം കേന്ദ്ര സർക്കാരിന്റെ ഈ രംഗത്തെ വലിയ പദ്ധതിയാണ്.
ഇന്ന് രാജ്യത്ത് എൻഡിഎ സർക്കാരാണ്. വിദേശരാജ്യങ്ങളിൽ ഭാരതീയർ ആര് സങ്കടത്തിലായാലും അപ്പോൾ രക്ഷയ്‌ക്ക് എത്തും. ഇന്ന് യുദ്ധം നടക്കുന്ന പശ്ചിമേഷ്യൻ മേഖലയിൽ ഭാരതീയർ സുരക്ഷിതരാണെന്ന് നമ്മുടെ രാജ്യം ഉറപ്പാക്കുന്നു.
എത്രയൊക്കെ ചെയ്തിട്ടും സങ്കടം കോൺഗ്രസ് പാർട്ടി നടത്തുന്ന പ്രവർത്തനമാണ്. നമ്മുടെ ജനങ്ങൾ സങ്കടത്തിലായിരിക്കെ ഇവർ മോദിയുടെ വിമർശനത്തിന് വേണ്ടി നോക്കുന്നു. അതാണ് കോൺഗ്രസ്സുകാരുടെ കളി. സ്ഥിതിഗതികൾ വഷളാക്കാനാണ് അവർ ശ്രമിക്കുന്നത്.
ആത്മനിർഭരാകണം നമ്മൾ. യുക്രൈൻ സംഘർഷത്തിൽ നമ്മൾ കണ്ടു ആത്മനിർഭരത എത്രത്തോളം വേണമെന്ന്. ഊർജ്ജമേഖലയിലുൾപ്പെടെ നാം സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യതയാണ് കാണിക്കുന്നത്.
ഊർജ്ജമേഖലയിൽ നമ്മുടെ സ്വയംപര്യാപ്തത ഏത് ലോകരാജ്യങ്ങൾക്കും താഴെയല്ല. നമ്മുടെ സൗരോർജ്ജ ശേഷി പല മടങ്ങ് കൂട്ടിയിട്ടുണ്ട്. പെട്രോളിയം മേഖലയിലെ കുറവ് ഇലക്ട്രിക് വാഹനങ്ങൾകൊണ്ട് മറികടക്കുന്നു. റെയിൽവേയിൽ പല മടങ്ങ് നാം ഉർജ്ജ സ്വയംപര്യാപ്തത നേടി.
രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ എൻഡിഎ സർ്ക്കാർ ശ്രമിക്കുമ്പോൾ കോൺഗ്രസ്സും ഇടതുപക്ഷവും ചേർന്ന് രാജ്യത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. അവരിൽനിന്ന് അകന്നു നിൽക്കണം.
എൽഡിഎഫും യുഡിഎഫും അഴിമതിയിൽ, കുറ്റകൃത്യങ്ങളിൽം വർഗ്ഗിയ പ്രവർത്തനങ്ങളിൽ, വികസന വിരുദ്ധ പ്രവർത്തനങ്ങളിൽ, വ്യവസായം തകർക്കുന്നതിൽ പങ്കാളിയാണ്.

കോൺഗ്രസ്സുകാർ അധികാരത്തിലിരിക്കുമ്പോൾ സോളാർ അഴിമതിയായിരുന്നുവെങ്കിൽ ഇടതുകാർ ഭരിക്കുമ്പോൾ സിഎംആർഎൽ അഴിമതിയാണ് ചർച്ചയാകുന്നത്. ശബരിമലക്കൊള്ളയിൽ അവർ പങ്കാളിയാണ്. ഇടതർ സ്വർണ്ണം മോഷ്ടിക്കുന്നു. കോൺഗ്രസ് വിൽക്കുന്നുവെന്നാണ് ആരോപണങ്ങൾ.

കോൺഗ്രസ് ഇന്ന് എംഎംസി ആയി മാറി. മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി. എൽഡിഎഫ് ആകട്ടെ പിഡിപിയെപ്പോലുള്ളവരുടെ കൂട്ടാണ്. അവർ ഏറ്റവും വലിയ ഭീകര പ്രവർത്തക സംഘടനയാണ്. അവർക്ക് പണ്ടുമുതലേ അവർക്ക് ആ ബന്ധമുണ്ട്. അതുകൊണ്ട് ഞാൻ കേരള ജനതയോടു പറയുന്നു, ഈ രണ്ടു മുന്നണികളേയും മാറ്റി നിർത്തണം.
ഇവിടെ ബിജെപി-എൻഡിഎ സർക്കാർ വരണം. ബിജെപി നാടിന്റെ വികസനവും കേരളത്തിന്റെ വികസനവുമാണ് ലക്ഷ്യമിടുന്നത്. ഇരട്ട എഞ്ചിൻ സർക്കാർ വന്നാൽ കേരള വികസനം ഇരട്ടി വേഗത്തിൽ വളരും.

 

 

Tags: modikeralamCorruption#LandMafia#NDARally#HarthalMafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.