പാലക്കാട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവ് ഷാനിഫ് .എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമാണ് ഷാനിഫ്. പികെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ സമ്മതിക്കില്ലെന്നും തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാനിഫ് പറഞ്ഞു.
വാട്സ് ആപ്പ് കോളില്‍ വിളിച്ച് പിഎം ആര്‍ഷോ അസഭ്യം പറഞ്ഞു. സിപിഎം വിമത കണ്‍വെന്‍ഷനില്‍ ആര്‍ഷോയ്‌ക്കതിരെ പികെ ശശി ആരോപണം ഉയര്‍ത്തിയിരുന്നു.
പികെ ശശി സര്‍ക്കാരില്‍ നിന്ന് പറ്റിയ ആനൂകൂല്യം തിരിച്ചടിപ്പിക്കുമെന്ന് പറഞ്ഞാണ് ആര്‍ഷോ ഫോണ്‍ സംഭാഷണം തുടങ്ങിയത്.പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. ബന്ധം മുറിയരുതെന്ന് കരുതി ഏറെ നേരം ക്ഷമിച്ചു. അസഭ്യ വര്‍ഷം തുടര്‍ന്നപ്പോള്‍ അതേരീതിയില്‍ തിരിച്ചുപറഞ്ഞു. എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാമെന്നും പലരെയും കുത്തിയിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്നായിരുന്നു വധഭീഷണിയെന്ന് ഷാനിഫ് പറഞ്ഞു.
















