കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15വര്‍ഷം കഠിനതടവും 55000 രൂപ പിഴയും.
അമയന്നൂര്‍ സ്വദേശി കൊച്ചുമോനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 18 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു. പാലാ എസ്.എച്ച്.ആയിരുന്ന അനൂപ് ജോസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി. പ്രതി പിഴയെടുക്കുകയാണെങ്കില്‍ 50,000 രൂപ അതിജീവിതയ്‌ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
















