തിരുവനന്തപുരം: എന്റെ ചോര കുടിക്കാന്‍ ചില മാധ്യമങ്ങള്‍ കാത്തിരിക്കുന്നുവെന്നും അവര്‍ക്ക് നിന്നുകൊടുക്കില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു മാധ്യമങ്ങള്‍ക്കു നേരെ ക്‌ഷോഭിച്ചത്. രാജിയെക്കുറിച്ചുള്ള അഭ്യൂഹം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?. നന്നായി പെരുമാറുന്നത് കഴിവുകേടായി കാണരുത്. ഇനി ഒരു സൗഹൃദത്തിനുമില്ല. മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മന്ത്രിസഭയ്‌ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താന്‍ രാജി വയ്‌ക്കുമെന്ന് ആരും കരുതേണ്ട. ഇത് തന്റെ വിടവാങ്ങല്‍ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും കെഎസ്ആര്‍ടിസിയുടെ പരിപാടിയില്‍ പ്രസംഗിക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു.















